JHL

JHL

കുമ്പള മാട്ടംകുഴി ക്രോസ് റോഡ് ഉദ്ഘാടനം ചെയ്തു.

കുമ്പള(www.truenewsmalayalam.com) : മാട്ടംകുഴി ക്രോസ് റോഡ് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി യു പി താഹിറ ഉദ്ഘാടനം ചെയ്തു.
സത്താർ മാസ്റ്റർ സ്വാഗതവും, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമലത അധ്യക്ഷത വഹിക്കുകയും ചെയ്തു.

 പരിപാടിയിൽ വാർഡ് മെമ്പർ വിവേകാനന്ദ ഷെട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമവതി,  പഞ്ചായത്ത് അംഗങ്ങളായ യൂസഫ് ഉളുവാർ, വിദ്യാ ഷേണായി,  പൊതു പ്രവർത്തകരായ കെ എം അബ്ബാസ് , സമീർ കുമ്പള, കുഞ്ഞു മായിൻകുട്ടി, അൻവർ, ഹമീദ് തുടങ്ങിയ നിരവധി പേർ സംബന്ധിച്ചു.





No comments