JHL

JHL

ജമാഅത്തെ ഇസ്ലാമി ബഹുജന സമ്മേളനം തിങ്കളാഴ്ച കുമ്പളയിൽ.

കുമ്പള(www.truenewsmalayalam.com) : നാസ്തികത, ലിബറലിസം, കമ്യൂണിസം, ഇസ്‌ലാം എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി കുമ്പള ഏരിയ നടത്തുന്ന ബഹുജന സമ്മേളനം ജനുവരി 3 തിങ്കളാഴ്ച കുമ്പളയിൽ നടക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി കുമ്പള ഏരിയ ഭാരവാഹികൾ കുമ്പള പ്രസ്സ് ഫോറം ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
'ഇസ്‌ലാം ആശയ സംവാദത്തിൻ്റെ സൗഹൃദ നാളുകൾ ' എന്ന ക്യാമ്പയിൻ്റെ തുടർച്ചയായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാസ്തികതയിലും കുത്തഴിഞ്ഞ ലിബറലിസത്തിലും കമ്യൂണിസത്തിലും യുവ ജനങ്ങളടക്കം പെട്ടുപോയ സാഹചര്യത്തിൽ ഇസ്ലാമിൻ്റെ ഭൂമികയിൽ നിന്നുകൊണ്ട് സംവാദത്തിൻ്റെ അന്തരീക്ഷം സൃഷ്ട്ടിക്കാനും സഹൃദാന്തരീക്ഷത്തിൽ തന്നെ ആശയങ്ങൾ പരസ്പരം കൈ മാറാനുമുള്ള  സാഹചര്യം ഉണ്ടാക്കുവാനുമാണ്, ഇതിലൂടെ  ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞു. 

ജമാ അത്തെ ഇസ്ലാമി അസിസ്റ്റൻ്റ് അമീർ പി മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ വനിതാ വിഭാഗം ജനറൽ സെക്രട്ടറി പി റുക്സാന, ജില്ലാ പ്രസിഡൻ്റ് വി എൻ ഹാരിസ്, കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ശിഹാബുദ്ദീൻ ഇബ്നു ഹംസ എന്നിവർ പരിപാടിയിൽ സംബന്ധിക്കും.

വാർത്താ സമ്മേളനത്തിൽ ജമാ അത്തെ ഇസ്‌ലാമി കുമ്പള ഏരിയ പ്രസിഡൻ്റ് പി എസ് അബ്ദുല്ലക്കുഞ്ഞി മാസ്റ്റർ, സെക്രട്ടറി ബി എം അബ്ദുല്ല, സമ്മേളന കൺവീനർ അഷ്റഫ് ബായാർ, ഏരിയാ കമ്മിറ്റി അംഗം അഡ്വ. എം സി എം അക്ബർ എന്നിവർ സംബന്ധിച്ചു.





No comments