JHL

JHL

ലഹരി വിരുദ്ധ ക്യാമ്പയിൻ; വ്യാപക ബോധവൽക്കരണത്തിന് മൊഗ്രാൽ ദേശീയ വേദി.

മൊഗ്രാൽ(www.truenewsmalayalam.com) : യുവ തലമുറകളെ നാശത്തിലേക്ക് തള്ളിവിടുന്ന മയക്കുമരുന്ന് - ലഹരി മാഫിയയ്ക്കെതിരെ വ്യാപക ബോധവൽക്കരണത്തിന് മൊഗ്രാൽ ദേശീയവേദി.

മയക്കുമരുന്ന് ഉപയോഗത്തിന്റെ  കാര്യത്തിൽ ഗ്രാമങ്ങൾ പോലും എത്തിപ്പെടുക എന്നത് ഭയപ്പെടേണ്ട സാഹചര്യമാണെന്ന് ദേശീയവേദി യോഗം അഭിപ്രായപ്പെട്ടു.

യുവാക്കളെയും, വിദ്യാർത്ഥികളെയും മയക്കുമരുന്ന് മാഫിയാ വാഹകരായി അവർ പോലുമറിയാതെ ഉപയോഗപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിലാണ് മൊഗ്രാൽ ദേശീയവേദി പോലീസിന്റെയും, എക്സൈസിന്റെയും സഹകരണത്തോടെ വ്യാപക ബോധവത്കരണ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചത്.

യോഗം വ്യവസായ പ്രമുഖനും, ദേശീയവേദി ഗൾഫ് പ്രതിനിധിയുമായ എം എ ഹമീദ് സ്പിക്ക് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്‌ സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി കെ ജാഫർ സ്വാഗതം പറഞ്ഞു.

യോഗത്തിൽ എം മാഹിൻ മാസ്റ്റർ, അബ്ദുള്ള ഹിൽടോപ്, എം എ അബ്ദുൾറഹ്മാൻ സുർത്തിമുല്ല, ഇക്ബാൽ പള്ളം, അബൂബക്കർ ലാൻഡ് മാർക്ക്, എം എം റഹ്മാൻ, റിയാസ് കരീം, ടി കെ അൻവർ, എം എ മൂസ, വിജയകുമാർ, സി എം ഹംസ, അഷ്‌റഫ്‌ പെർവാഡ്, മുഹമ്മദ് മൊഗ്രാൽ,  അബ്ദുല്ലകുഞ്ഞി നട്പ്പളം, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, എം ജി എ റഹ്മാൻ, മുഹമ്മദ് അബ്‌കോ, ടി എ ജലാൽ, എം എ ഇക്ബാൽ, ഇബ്രാഹിം ഖലീൽ, കാദർ മൊഗ്രാൽ, അഷ്‌റഫ്‌ സാഹിബ്‌, എം എസ് മുഹമ്മദ് കുഞ്ഞി, എം എ മുഹമ്മദ്, ഇബ്രാഹിം പെർവാഡ് എന്നിവർ പ്രസംഗിച്ചു. ട്രഷറർ മുഹമ്മദ് സ്മാർട്ട്‌ നന്ദി പറഞ്ഞു. 







No comments