JHL

JHL

സ്വകാര്യ ബസ്സിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം; പിഡിപി.

ഉപ്പള(www.truenewsmalayalam.com) : സ്വാകാര്യ ബസ്സിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന കഷ്ടതകൾക്ക് പരിഹാരം കാണണമെന്നും വിദ്യാർത്ഥികൾക്കായി പ്രത്യേക KSRTC ബസ്സ് അനുവദിക്കണമെന്നും പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപെട്ടു.

 സ്വാകാര്യ ബസ്സിൽ തിക്കി നിറച്ചുള്ള യാത്രയും വൈകുന്നേരങ്ങളിൽ സ്കൂൾ വിടുന്ന സമയങ്ങളിൽ സ്കൂൾ പരിസരങ്ങളിൽ ഉള്ള ബസ്സ് സ്റ്റോപ്പിൽ കാണുന്ന കാഴ്ചകൾ വളരെയധികം ദയനീയമാണ്. 

 സ്കൂൾ പരിസരത്തുള്ള ബസ്സ് സ്റ്റോപ്പിൽ പോലീസിനെ നിയോഗിക്കണമെന്നും യോഗം ആവശ്യപെട്ടു.

 വൈസ് പ്രസിഡണ്ട്‌ മുഹമ്മദ്‌ ഗുഡ്ഡ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം  സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ കുഞ്ചത്തൂർ ഉദ്ഘാടനം ചെയ്തു.

  ജില്ലാ വൈസ് പ്രസിഡണ്ട്‌ kp മുഹമ്മദ്, ഉപ്പള ജില്ലാ ജോയിന്റ സെക്രട്ടറി ജാസി പൊസോട്ട്,  ഹനീഫ പൊസോട്ട്, തുടങ്ങിയവർ പ്രസംഗിച്ചു.  അഫ്സർ മള്ളകൈ സ്വാഗദവും, മൂസ അടുക നന്ദിയും പറഞ്ഞു.



No comments