JHL

JHL

കെ എം സി സി യുടെ സേവനം സർക്കാർ സംവിധാനത്തിന് തുല്യം; സി.ടി അഹ്മദ് അലി.

ഉപ്പള(www.truenewsmalayalam.com) : ഏതു പ്രതിസന്ധിഘട്ടങ്ങളിലും രക്ഷാ ദൗത്യം സ്വയം ഏറ്റെടുക്കുന്ന കെഎംസിസിയുടെ സേവനം രാജ്യം ഇന്ന് ഉറ്റു നോക്കുകയാണെന്ന് മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി.ടി അഹമദലി അഭിപ്രായപ്പെട്ടു.

 ബഹറൈൻ കെ എം സി സി കാസറഗോഡ് ജില്ല കമ്മിറ്റി മഞ്ചേശ്വരം മണ്ഡലത്തിലെ നിർധന യുവതിക്കുള്ള സ്വർണ്ണവും മണ്ഡലം കമ്മിറ്റിയുടെ ധന സഹായ വിതരണവും ഉപ്പള സി എച്ച് സൗധത്തിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളമെന്ന കൊച്ചു സംസ്ഥാനത്തെ ഈ സംഘടനയെ വെല്ലാൻ ആർക്കും കഴിയില്ല. രാജ്യത്തെ ജനങ്ങൾ ലോകത്ത് എവിടെയായാലും ഒരു പ്രയാസം വന്നാൽ ആദ്യം അന്വേഷിക്കുന്നത് കെ എം സി സി യെയാണ്. സർക്കാർ സംവിധാനത്തിന് തുല്യമാണ് ഈ സ്വയം സമർപ്പിത സേവനമെന്നും സി ടി കൂട്ടി ചേർത്തു

ജന വിരുദ്ധ പിണറായി സർക്കാരിനെതിരെ ജന രോഷം  പടരുകയാണ്.. കെ റയിൽ പദ്ധതി ക്കെതിരെ യുള്ള സമര സന്നാഹം യുഡിഎഫ് ശക്തമാക്കി മുന്നോട്ട് കൊണ്ട് പോകുകയാണന്നും കൂട്ടി ചേർത്തു

മുസ്ലിം ലീഗിലേക്ക് കടന്ന് വന്ന മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് ഇടത് സ്വതന്ദ്ര മെമ്പർ മഹ്മൂദ് മണി മുണ്ടയെ സിടി അഹ്മദലി ഷാൾ അണിയിച്ച്  സ്വീകരിച്ചു

ബഹറൈൻ കെ എം സി സി ജില്ല പ്രസിഡണ്ട് അഷ്റഫ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു എ കെ എം അഷ്റഫ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തി,മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എ കെ ആരിഫ് സ്വാഗതം പറഞ്ഞു.

 ജില്ല ജനറൽ സെക്രട്ടറി ഇൻ ചാർജ് അസീസ് മരിക്കെ,ട്രഷറർ കല്ലട്ര മാഹിൻ ഹാജി, വൈ: പ്രിസിഡണ്ട് എം ബി യൂസഫ് ഹാജി ബന്തിയോട് മണ്ഡലം പ്രസിഡണ്ട് ടി എ മൂസ, ജന:സെക്രട്ടറി എം അബ്ബാസ്, ട്രഷറർ അഷ്റഫ് കർള, സെക്രട്ടറിമാരായ എം എസ് എ സത്താർ ഹാജി, ഹമീദ് കുഞ്ഞാലി മുട്ടാജെ, കെ എം സി സി നേതാക്കളായ സലാം കന്യപ്പാടി, എരിയാൽ മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം ചാല, റഫീഖ് ക്യാമ്പസ്, അബ്ദുല്ല പുത്തൂർ, അഡ്വ: ഖാലിദ്, സെഡ് എ മൊഗ്രാൽ, റഹ്മാൻ ഗോൾഡൻ, ബിഎം മുസ്തഫ, ഉമ്മർ അപ്പോളൊ, കെ വി യൂസുഫ്, അബ്ദുല്ല കജ, വാഹിദ് കുടൽ, അന്തുഞ്ഞി ഹാജി ചിപ്പാർ, ഉമ്മറബ ആനക്കല്ല്, റഹീം പള്ളം, ഉദയ അബ്ദുൽ റഹ്മാൻ, അബ്ദുല്ല മാദേരി, എം കെ അലി, ബ്ലോക്ക് പ്രസിഡണ്ട് സമീന ടീച്ചർ, പഞ്ചായത്ത് പ്രസിഡണ്ട് റിസാന സാബിർ തുടങ്ങിയവർ സംബന്ധിച്ചു.



No comments