JHL

JHL

മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ ; ജനരോഷം ശക്തമാകുന്നു ; മംഗൽപാടി ജനകീയ വേദി ഓൺലൈൻ സമര ക്യാമ്പയിന് പിന്തുണയുമായി പാർട്ടികളും സന്നദ്ധ സംഘടനകളും രംഗത്ത്

ഉപ്പള (True News 3 July 2020): താലൂക്ക്   ആശുപത്രി യായി ഉയർത്തിയ മംഗൽപാടി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയിൽ ജനരോഷം ശക്തമാകുന്നു. കോവിഡ് വ്യാപനം തുടങ്ങിയതോടെ തലപ്പാടിഅതിർത്തി അടഞ്ഞപ്പോൾ ചികിത്സ കിട്ടാതെ നിരവധി രോഗികൾ മരിച്ചതോടെ സജീവ ചർച്ചയായ മംഗൽപാടിയിലുള്ള മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസനം മാസങ്ങൾ കഴിഞ്ഞപ്പോൾ അധികാരികൾ മറന്ന അവസ്ഥയിലാണ്. താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും താലൂക്ക് ആശുപത്രിക്ക് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികാരികൾ പിന്നോട്ട് പോയ അവസ്ഥയാണ്.
 മതിയായ ഡോക്ടര്മാരില്ലാത്തതും കിടത്തിച്ചികിത്സ ഫാർമസി, ലാബ് തുടങ്ങിയ സൗകര്യങ്ങൾ ഇനിയും ഇവിടെ ലഭ്യമായിട്ടില്ല. ഡയാലിസിസ് കേന്ദ്രത്തിന് ഉപ്പളയിലെ ഒരു വ്യവസായ പ്രമുഖൻ യന്ത്രങ്ങൾ സൗജന്യമായി എത്തിച്ച് കൊടുത്ത് എങ്കിലും അത് പ്രവർത്തനക്ഷമമാക്കാൻ ഇനിയും ആയിട്ടില്ല. ഈ അവസ്ഥയിൽ വലിയ ജനരോഷമാണ് മഞ്ചേശ്വരം താലൂക്കിൽ ഉണ്ടായിരിക്കുന്നത്. മംഗൽപാടി ജനകീയ വേദിയുടെ നേതൃത്വത്തിൽ ഇപ്പോൾ ഓൺലൈൻ ക്യാമ്പയിൻ നടന്നു കൊണ്ടിരിക്കുകയാണ്. വലിയ ജനപിന്തുണയാണ് ഇപ്പോൾ ഈ സമരത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. മാറിമാറി വന്ന സർക്കാരുകൾ മഞ്ചേശ്വരം മണ്ഡലത്തോട് കാണിച്ച് കൊണ്ടിരിക്കുന്ന അവഗണന വലിയ രീതിയിൽ പൊതുജനം ഏറ്റെടുത്തിരിക്കുകയാണ്. മഞ്ചേശ്വരം താലൂക്ക് ആശുപത്രി വിഷയത്തിൽ വരും നാളുകളിൽ സമരം ശക്തമാക്കാനാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നത്. 
 Advrtmnt:
ചുരുങ്ങിയ കാലം കൊണ്ട് നിർമ്മാണ രംഗത്ത് ചുവടുറപ്പിച്ച ജെ.എച്ച് എൽ ബിൽഡേഴ്‌സ് ഇനി ഉപ്പളയിലും

വീട് വലുതാവട്ടെ ചെറുതാവട്ടെ, നിങ്ങളുടെ സ്വപ്ന ഭവനം ഉത്തരാവിദിത്വത്തോടെ ഏറ്റവും ഗുണമേന്മയുള്ള നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ച് ചുരുങ്ങിയ ചിലവിൽ നിർമ്മിക്കാൻ നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ പ്ലോട്ടിനനുസരിച്ച് പ്ലാനുകൾ തയ്യാറാക്കുന്നു. പുതിയ ട്രൻഡ് അനുസരിച്ചുള്ള ഡിസൈൻ. വിദഗ്ദരായ എൻജിനീയർമാരുടെ മേൽനോട്ടം. നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ മേൽനോട്ടം.

No comments