JHL

JHL

മംഗൽപാടി പൊതുകുളം സൈഡ് ഭിത്തി ഇടിഞ്ഞു വീണിട്ട് 3 വർഷം; പുനർനിർമാണത്തിനു ഇനിയും നടപടിയില്ല.

ബന്തിയോട്(www.truenewsmalayalam.com) : മംഗൽപാടി പഞ്ചായത്തിലെ പാച്ചാണി - ബിസി റോഡ് ചിന്നമുഗർ മസ്ജിദിനു സമീപം റോഡരികിലെ പൊതുകുളം സൈഡ് ഭിത്തി ഇടിഞ്ഞു വീണിട്ട് 3 വർഷം. കലക്ടർ ഉൾപ്പെടെയുള്ളവർ നേരിട്ടു സ്ഥലം സന്ദർശിച്ചിട്ടും പുനർനിർമാണത്തിനു നടപടിയായില്ല. 

ദിവസേന ബസ് ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ഓടുന്ന റോഡ് പുനർനിർമിച്ചില്ലെങ്കിൽ വൻ ദുരന്തമുണ്ടാകുമോ എന്ന ഭീതിയിലാണു നാട്ടുകാർ. പുനർനിർമാണത്തിനായി അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം നടത്തുമെന്നു ഹേരൂർ ജനകീയവേദി അറിയിച്ചു. ബഷീർ ബൈങ്കുമൂല അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ബഷീർ ബൈങ്കുമൂല(ചെയർ), സിദ്ദീഖ് പാച്ചാണി(കൺ), ഉദയ (ട്രഷ).





No comments