JHL

JHL

കര്‍ണ്ണാടകയില്‍ നിന്ന്‌ അതിര്‍ത്തി കടന്ന്‌ എത്തിയ വാഹനങ്ങളെ ഒരു കൂട്ടമാളുകള്‍ തടഞ്ഞു.

തലപ്പാടി(www.truenewsmalayalam.com) : കര്‍ണ്ണാടകയില്‍ നിന്ന്‌ അതിര്‍ത്തി കടന്ന്‌ എത്തിയ വാഹനങ്ങള്‍ തലപ്പാടി ചെക്കു പോസ്റ്റിനടുത്തു ഒരു കൂട്ടമാളുകള്‍ തടഞ്ഞു. പ്രതിഷേധക്കാരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. സ്ഥലത്ത്‌ നേരിയ സംഘര്‍ഷം ഉടലെടുത്തു.

ഇരു സംസ്ഥാനങ്ങളില്‍ നിന്നും യാത്രാവാഹനങ്ങള്‍ കേരളത്തിലേക്കു വിടുന്നില്ല. എന്നാല്‍ ചരക്കു വാഗനങ്ങള്‍ക്കു നിയന്ത്രണങ്ങളില്ല. കേരളത്തില്‍ നിന്നുള്ള മറ്റു വാഹനങ്ങള്‍ ആ സംസ്ഥാനങ്ങളിലേക്കു പ്രവേശിക്കുന്നതും തടഞ്ഞു. അതേസമയം കാസര്‍കോടു മേഖലയില്‍ നിന്നു മംഗളൂരുവിലെ വിവിധ കോളേജുകളില്‍ ഡിഗ്രി വിദ്യാര്‍ത്ഥികളായ 2400 പേര്‍ക്കു ഇന്ന്‌ പരീക്ഷ എഴുതാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്‌.

കോളേജ്‌ തിരിച്ചറിയല്‍ കാര്‍ഡും പരീക്ഷാ ഹാള്‍ ടിക്കറ്റും കാണിക്കുന്നവരെ അതിര്‍ത്തിയില്‍ നിന്നു പരീക്ഷാ സെന്ററുകളിലേക്കു കടത്തി വിടുന്നു. ജില്ലയില്‍ നിന്നു കര്‍ണ്ണാടകയിലെ അതിര്‍ത്തി പ്രദേശങ്ങളിലേക്കു 14 വഴികളാണുള്ളത്‌. ഇവിടങ്ങളില്‍ ഏഴെണ്ണത്തില്‍ വാഹന ഗതാഗതം കഴിഞ്ഞ ദിവസം വരെ സാധാരണ നിലയിലായിരുന്നു. ഇന്ന്‌ എല്ലായിടത്തും ഗതാഗതത്തിന്‌ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്‌.




No comments