JHL

JHL

ബദിയഡുക്ക സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ വിജിലന്‍സ്‌ പരിശോധന; കണക്കില്‍ പെടാത്ത 19,200 രൂപ പിടികൂടി.

കാസര്‍കോട്‌(www.truenewsmalayalam.com) : ആഴ്‌ചകള്‍ നീണ്ട നിരീക്ഷണത്തിന്‌ ഒടുവില്‍ ബദിയഡുക്ക സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.

 കണക്കില്‍ പെടാത്ത 19,200 രൂപ പിടികൂടി. അതേസമയം കാഷ്‌ ബുക്കില്‍ രേഖപ്പെടുത്തിയിരുന്ന 7000 രൂപ സബ്‌ രജിസ്‌ട്രാര്‍ വിനോദ്‌കുമാറിന്‌ കൈമാറിയതായും വിജിലന്‍സ്‌ ഇന്‍സ്‌പെക്‌ടര്‍ സിബിതോമസ്‌ പറഞ്ഞു.

 ഇന്നലെ മാത്രം ബദിയഡുക്ക രജിസ്‌ട്രാര്‍ ഓഫീസില്‍ 34 ആധാരങ്ങളാണ്‌ രജിസ്റ്റര്‍ ആയത്‌. രജിസ്‌ട്രേഷന്‍ സമയത്ത്‌ അനധികൃതമായി പണം ഈടാക്കുന്നതായി നേരത്തെ വിജിലന്‍സിന്‌ സൂചന ലഭിച്ചിരുന്നു.

 ഇതിന്റെ അടിസ്ഥാനത്തില്‍ ആഴ്‌ച്ചകളായി ഓഫീസ്‌ നിരീക്ഷണത്തിലായിരുന്നു. ഡിവൈ എസ്‌ പി കെ വി വേണുഗോപാലിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്നലെ ഉച്ചകഴിഞ്ഞാണ്‌ റെയ്‌ഡ്‌ നടത്തിയത്‌. റെയ്‌ഡില്‍ കാഞ്ഞങ്ങാട്‌ സബ്‌ കലക്‌ടര്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട്‌ പ്രമോദ്‌, എസ്‌ ഐ മധു, എ എസ്‌ ഐമാരായ സതീശന്‍, സുഭാഷ്‌ ചന്ദ്രന്‍, എസ്‌ സി പി ഒമാരായ സുരേശന്‍ കെ വി, സുധീഷ്‌ പി വി, ജയന്‍ കെ വി, പ്രിയ കെ നായര്‍, കൃഷ്‌ണന്‍ എന്നിവരും ഉണ്ടായിരുന്നു.






No comments