JHL

JHL

ബന്തിയോട്ട് ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി

ബന്തിയോട്(www.truenewsmalayalam.com) : ബൈക്കിൽ കടത്തുകയായിരുന്ന 232 ഗ്രാം കഞ്ചാവ് പിടികൂടി.

സന്തടുക്ക സ്വദേശി അബ്ദുൾ റഹ്മാൻ(42) എന്നയാൾ ഓടിച്ചിരുന്ന KA -15 Q - 3567 എന്ന നമ്പർ ബൈക്കിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാളെ കുമ്പള റേഞ്ച് ഓഫീസർ എ അഖിലും  സംഘവും അറസ്റ്റ് ചെയ്തു.

പി.ഒ.ഷെയ്ഖ് അബ്ദുൾ ബഷീർ, ഐ ബി ബാബുപ്രസാദ്, സി ഇ ഓമാരായ സുധീഷ്.പി, വി പ്രസന്നകുമാർ, അഖിലേഷ്, എം ശ്രീജീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.





No comments