JHL

JHL

അദ്ധ്യാപികയെ ഉപഹാരം നൽകി ആദരിച്ച് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം.

കുമ്പള(www.truenewsmalayalam.com) : അദ്ധ്യാപികയ്ക്ക് ആദരവുമായി ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രവർത്തകരെത്തി.

 നേരത്തെ സർവ്വീസിൽ നിന്നും വിരമിച്ച ജാനകി ടീച്ചറെയാണ്, അവരുടെ വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചത്.

 ദേശീയ അദ്ധ്യാപക ദിനം പ്രമാണിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

ഏരിയ കൺവീനർ നദീറ, ജില്ലാ സെക്രട്ടറി സൈനബ മോൾ,  ഏരിയ സമിതി അംഗങ്ങളായ സഹീറ അബ്ദുല്ലത്തീഫ്, ഹബീബ എന്നിവർ ആശംസകളും ഉപഹാരവും കൈമാറി.





No comments