JHL

JHL

റാബിയ സൈഫിക്കു നീതി; വനിതാ ലീഗ് പ്രതിഷേധ സംഗമം നടത്തി.

കുമ്പള:ഡൽഹിയിലെ ഡിഫെൻസ് ഓഫിസർ റാബിയ സൈഫിക്കു നേരെ നടന്ന കൂട്ട ബലാത്സംഗവും  തുടർന്നുണ്ടായ  ക്രൂരമായ

കൊലപാതാകത്തിലും സാംസ്കാരിക നായകരും മുഖ്യധാര മധ്യമങ്ങളും മൗനം വെടിയണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനിതാ ലീഗിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിൻ്റെ ഭാഗമായി കുമ്പള പഞ്ചായത്ത് വനിതാ ലീഗിൻ്റെ നേതൃത്വത്തിൽ കുമ്പള നഗരത്തിൽ പ്രതിഷേധ സംഗമം നടത്തി. 

വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഫാത്തിമ അബ്ദുല്ല കുഞ്ഞി, ജന: സെക്രട്ടറി യു.പി  താഹിറ യുസുഫ്, എം.സബൂറ, ഖദീജകൊടിയമ്മ, നെസീമ കൊടിയമ്മ, നെസീറ, റഷീദ, സുഹറ ,റൈഹാന, സൗദ തുടങ്ങിയവർ നേതൃത്വം നൽകി.

ഉപ്പള താലൂക് ഓഫിസിന് മുന്നിൽ മഞ്ചേശ്വരം മണ്ഡലം വനിതാലീഗ്‌ കമ്മിറ്റി  പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മണ്ഡലം മുസ്ലിം ലീഗ്‌പ്രസിഡന്റ് ടി എ മൂസ ഉത്ഘാടനം  ചെയ്ത സംഗമത്തിൽ വനിതാ ലീഗ്‌ സമസ്ഥാന വൈസ്  പ്രസിഡന്റ് ആയിഷത്ത് താഹിറ അദ്യക്ഷത  വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ്‌ ട്രഷറർ അഷ്‌റഫ്‌ കർള മുഖ്യ പ്രഭാഷണംനടത്തി. ജില്ലാ മുസ്ലിം ലീഗ്‌ സെക്രട്ടറി അസീസ് മെരിക്ക,ഉമർ അപ്പോളോ വനിതലീഗ്‌ നേതാക്കളായ  റിസാന സാബിർ, ഷംസീന, മിസ്ബാന, ഖയിറുന്നിസ. ഗുൽസാർ ബാനു   തുടങ്ങിയവർ സംസാരിച്ചു. വനിതാ ലീഗ്‌ മണ്ഡലം ജനറൽ സെക്രട്ടറി ആയിഷ പെർള സ്വാഗതം പറഞ്ഞു.






No comments