JHL

JHL

വിദ്യാർത്ഥിനിയുടെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം - ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

മേൽപ്പറമ്പ്(www.truenewsmalayalam.com) : 12 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ഉദുമ മണ്ഡലം പ്രസിഡൻ്റ് ഷാഹ്ബാസ് കോളിയാട്ട് ആവശ്യപ്പെട്ടു. അധ്യാപകന് മരണത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കുകയും കുറ്റക്കാരനാണെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുകയും വേണം. 

കോവിഡ് - ഓൺലൈൻ പഠന കാലത്ത് ഇത്തരം സൈബർ ചൂഷണങ്ങളും അധികരിച്ച സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷക്ക് ശക്തമായ സംവിധാനങ്ങൾ ഒരുക്കിയേ മതിയാവൂ.

ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡൻ്റ് ഷാഹ്ബാസ് കോളിയാട്ട്, സെക്രട്ടറി യാസർ ചെമ്പിരിക്ക എന്നിവർ വീട് സന്ദർശിച്ച് അനുശോചനം അറിയിച്ചു.





No comments