JHL

JHL

ലഹരിമരുന്ന് വിൽപ്പനക്കാരായ യുവാക്കൾ പിടിയിൽ.

കാസർകോട്(www.truenewsmalayalam.com) : ലഹരിമരുന്നു വിൽപന നടത്തിയ 3 യുവാക്കളെ പൊലീസ് പിടികൂടി. ഇവരിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 20.75 ഗ്രാം എംഡിഎംഎയും 2 കാറുകളും പിടികൂടി. കാഞ്ഞങ്ങാട് ആറങ്ങാടിയിലെ സായ ഷമീർ (30) കാഞ്ഞങ്ങാട് കാരാട്ടുവയലിലെ മഞ്ചുനാഥ് (21) പാണത്തൂർ ബാപ്പങ്കയത്തെ എം.എ.ആരീഫ്(24)എന്നിവരെയാണ് വിദ്യാനഗർ  ഇൻസ്പെക്ടർ വി.വി.മനോജിന്റെ നേതൃത്വത്തിലുളള പൊലീസ്  പിടികൂടിയത്.

വാടക വീട് കേന്ദ്രീകരിച്ചാണ്  ലഹരിമരുന്ന് വിൽപന നടത്തുകയായിരുന്നു.  ആറങ്ങാടിയിലെ ഷഫീഖാണ് വീട് വാടകയക്ക് എടുത്തിരുന്നത്.  സായി ഷമീറിന്റെ സഹോദരനാണ് ഷഫീഖ്. വിദ്യാനഗർ എസ് ഐ.കെ.പ്രശാന്ത്,എഎസ്ഐ കെ.രഘു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.





No comments