JHL

JHL

സംസ്ഥാനത്ത് ഇന്ന്1195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.1234 പേർക്ക് രോഗവിമുക്തി. ഇന്ന് ഏഴുപേർ കോവിഡ് ബാധിച്ചു മരിച്ചതായി സ്ഥിരീകരിച്ചു.കാസറഗോഡ് ജില്ലയിൽ 128 പേർക്ക് കോവിഡ്


കാസറഗോഡ് / തിരുവനന്തപുരം(True News, Aug 5,2020) സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല. 1195 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 1234 പേർ രോഗവിമുക്തി നേടി . രോഗം ബാധിച്ചവരില്‍ 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 79 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന 66 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 125 പേര്‍ക്കും 13 ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏഴ് മരണമാണ് ഇന്ന് സ്ഥിരീകരിച്ചത് കാസറഗോഡ് ജില്ലയിൽ 128 പേർക്ക് കോവിഡ്. ജില്ലയിൽ നൂറ്റി അഞ്ചുപേർ രോഗ മുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചതാണിത്
ഏഴ് മരണമാണ് ഇന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട് ചോമ്പാല പുരുഷോത്തമന്‍(66), കോഴിക്കോട് ഫറോഖ് പ്രഭാകരന്‍(73), കോഴിക്കോട് കക്കട്ടില്‍ മരക്കാര്‍കുട്ടി(70), കൊല്ലം വെളിനെല്ലൂര്‍ അബ്ദുള്‍ സലാം(58), കണ്ണൂര്‍ ഇരിക്കൂര്‍ യശോദ(59), കാസര്‍കോട് ഉടുമ്പുത്തല അസൈനാര്‍ ഹാജി(76), എറണാകുളം തൃക്കാക്കര ജോര്‍ജ് ദേവസി(83) എന്നിവരുടെ മരണങ്ങളാണ് കോവിദഃ മൂലമെന്ന് ഇന്ന് സ്ഥിരീകരിച്ചത്  

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-274, മലപ്പുറം-167, കാസര്‍കോട്-128, എറണാകുളം-120, ആലപ്പുഴ-108, തൃശ്ശൂര്‍-86, കണ്ണൂര്‍-61, കോട്ടയം-51, കോഴിക്കോട്-39, പാലക്കാട്-41, ഇടുക്കി-39, പത്തനംതിട്ട-37, കൊല്ലം-30,വയനാട്-14നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-528, കൊല്ലം-49 പത്തനംതിട്ട-46,ആലപ്പുഴ-60, കോട്ടയം-47, ഇടുക്കി-58, എറണാകുളം-35 തൃശ്ശൂര്‍-51,പാലക്കാട്-13, മലപ്പുറം-77, കോഴിക്കോട്-72, വയനാട്- 40, കണ്ണൂര്‍-53, കാസര്‍കോട്-105

No comments