JHL

JHL

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു.


നീർച്ചാൽ (True News, Aug 5,2020) :  മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു  മരിച്ചു. ബേള മജിര്‍പള്ളക്കട്ടയിലെ ദേവപ്പ-വിജയലക്ഷ്മി ദമ്പതികളുടെ നാലു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. വ്യാഴാഴ്ചയാണ് വിജയ ലക്ഷ്മി  കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ വെച്ച് പെൺകുഞ്ഞിന് ജന്മം നൽകിയത്.  തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെതുകയും ചെയ്തു. രാത്രി മുലയൂട്ടുന്നതിനിടെയാണ് കുട്ടിക്ക് ശ്വാസതടസ്സമുണ്ടായി രാത്രി തന്നെ  ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. ഈമാസം ഒന്ന് മുതല്‍ ഏഴ് വരെ ലോകവ്യാപകമായി മുലയൂട്ടല്‍വാരം സംഘടിപ്പിച്ചുവരികയാണ്. അതിനിടെയാണ് ബേളയില്‍ പിഞ്ചുകുഞ്ഞിന്റെ മരണമുണ്ടായത്.

No comments