JHL

JHL

നീലേശ്വരം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

കാസർകോട്(True News 7 August 2020): നീലേശ്വരം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. കോട്ടപ്പുറം ആനച്ചാലിലെ കോട്ടയിൽ മുഹമ്മദ് കുഞ്ഞി ഹാജി (70) ആണ് വ്യാഴാഴ്ച രാത്രി കണ്ണൂർ സ്വകാര്യആശുപത്രിയിൽ മരിച്ചത്. വാർധക്യസഹജമായ അസുഖത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് ജൂലൈ 21 ന് ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഹാജിയോടൊപ്പം കോവിഡ് സ്ഥിരീകരിച്ച ഭാര്യ, മകൻ, മകളുടെ മകൻ എന്നിവർ രോഗമുക്തരായി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. പിതാവ്: പരേതരായ കമ്മാടം അബൂബക്കർ. മാതാവ്: പരേതയായ കുഞ്ഞാമി. ഭാര്യ: ഖദീജ. മക്കൾ: ഷാഹിദ, സറീന, സിറാജ്, ശിഹാബ്(ജപ്പാൻ).മരുമക്കൾ: സൈനുൽ ആബിദീൻ, സാദിഖ് ഹാജി (കെ.എം.സി.സി നേതാവ് - റാസൈൽ ഖൈമ ), റഫീദ, ഫാത്തിമ. സഹോദരങ്ങൾ: സുഹറ, പരേതരായ മറിയുമ്മ, ഉമ്പായി .മുഹമ്മദ് കുഞ്ഞി ഹാജി.

No comments