JHL

JHL

ജില്ലയിൽ വീണ്ടും കോവിഡ് മരണം; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഉപ്പള സ്വദേശിനി മരണപ്പെട്ടു.



ഉപ്പള: (True News, Aug 2,2020)   വീണ്ടും കോവിഡ് മരണം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഉപ്പള സ്വദേശിനി മരണപ്പെട്ടു. ഉപ്പള ബാപ്പായി തൊട്ടിയിലെ ഹാജി അബ്ദുൾ റഹ്മാൻ വി.എസ്ന്റെ ഭാര്യ ഷെഹർ ബാനു (74)ആണ് ഞായറാഴ്ച്ച രാവിലെ മരണപ്പെട്ടത്. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന്    കഴിഞ്ഞ ഒരാഴ്ചയിലധികമായി   കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇവരെ  കോവിഡ് പരിശോധനക്ക് വിധേയമാക്കിയിരുന്നു. തുടർന്ന് 
ജൂലൈ 28 ന്  ഇവർക്ക് കോവിഡ്  സ്ഥിരീകരിച്ചു
ഇതോടെ ജില്ലയിൽ മരണപ്പെട്ട കോവിഡ് രോഗികളുടെ എണ്ണം പത്തായി.ഇതിൽ മൂന്ന് മരണങ്ങൾ സംസ്ഥന ആരോഗ്യ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല 


No comments