JHL

JHL

ജില്ലയിൽ ഇന്ന് രണ്ടാമത്തെ കോവിഡ് മരണം; മരിച്ചത് തൃക്കരിപ്പൂർ സ്വദേശിഹസ്സൈനാർ ഹാജി



കാസറഗോഡ്  (True News, Aug 2,2020): ജില്ലയിൽ കോവിഡ് ബാധിച്ചു ഒരാൾ കൂടി മരിച്ചു. തൃക്കരിപ്പൂർ സ്വദേശി ഹസ്സൈനാർ ഹാജിയാണ് മരിച്ചത്. നേരത്തെ ഉപ്പള സ്വദേശിയായ സ്ത്രീയും ഇന്ന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി ടി ഹസൈനാർ ഹാജി (78)  ഞായറാഴ്ച രാവിലെ ചികിത്സക്കിടെയാണ്  മരണപ്പെട്ടത് .ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ദീർഘകാലമായി ചികിത്സയിലായിരുന്നു.
ഭാര്യ പി പി ബീഫാത്തിമ.
മക്കൾ. സുനീറ, സമീറ നസീമ, പരേതനായ ജാഫർ. മരുമക്കൾ. ആയിഷ, ടി ഇസ്മായിൽ, എം ടി മുഹമ്മദ്‌.
 ഖബറടക്കം കോവിഡ് പ്രോട്ടോകോൾ പ്രകാരം ഉടുംബുന്തല ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

No comments