JHL

JHL

മംഗളൂരുവിലെ വ്യാപാരിയായ കാസറഗോഡ് സ്വദേശി അബ്ദുര്‍ റസാഖ് മിസിനി നിര്യാതനായി


കാസറഗോസ് (True News, Aug 2) : മംഗളൂരുവിലെ വ്യാപാരിയും കാസറഗോഡ് സ്വദേശിയുമായ അബ്ദുര്‍ റസാഖ് മിസിനി (66) നിര്യാതനായി തളങ്കര ദീനാര്‍ നഗര്‍ സ്വദേശിയും ഹംപനക്കട്ടെയില്‍മംഗളൂരുവിൽ സ്ഥിരതാമസക്കാരനുമായ മിസിനി റസാക്ക് എന്ന റസാക്ക് വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു.പരേതരായ ടി എ ഇബ്രാഹിം- ദൈനബി ദമ്പതികളുടെ മകനാണ്. ഭാര്യ: ബീവി പടിഞ്ഞാര്‍, സുഹറ തെക്കില്‍. മക്കള്‍: സലീം, ഖലീല്‍, സിറാജുദ്ദീന്‍ (ഇരുവരും ഗള്‍ഫ്), റസീന, സമീന, നൗഫല്‍ (എഞ്ചിനീയര്‍, ചെന്നൈ), നിസാമുദ്ദീന്‍, നൗഷീദ (ഇരുവരും എഞ്ചിനീയര്‍മാര്‍). മരുമക്കള്‍: സംഷാദ്, നസ് രിയ, ഷഹസിയ, അഷ്‌റഫ് മാളിക, നൂറുദ്ദീന്‍, ഹാഷിം ദുബൈ, റിസ് വാന, ആഇശ. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ മിസിനി, നഫീസ, ഫാത്വിമ, പരേതരായ മുഹമ്മദ്, ആമിന, ആഇശ.

മംഗളൂരുവിൽ സ്ഥിരതാമസമാക്കിയിരുന്നെങ്കിലും നാട്ടിൽ നിരവധി സുഹൃത് ബന്ധങ്ങൾ നിലനിറുത്തിയിരുന്നു.

No comments