JHL

JHL

ആദരസ്പർശം 2021-ബ്രൗഷർ പ്രകാശനം ചെയ്തു.

കാസറഗോഡ്(www.truenewsmalayalam.com) : ആദരസ്പർശം 2021" പരിപാടിയുടെ ബ്രൗഷർ വാണിജിപ്രമുഖനും ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായ  സമീർ ബെസ്റ്റ് ഗോൾഡിനു നൽകി പ്രകാശനം ചെയ്തു.

കോവിഡിനെതിരെ അവബോധമുണ്ടാക്കുന്നതിൽ  സാമൂഹിക സേവനരംഗങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്  സമൂഹത്തിൽ വലിയ പങ്കു വഹിക്കാനുണ്ടെന്ന്  കാസറഗോഡ് വിജിലൻസ് സർക്കിൾ ഇൻസ്‌പെക്ടർറും സിനിമാ താരവുമായ സിബി  തോമസ് അഭിപ്രായപെട്ടു. 

 ദുബായ് മലബാർ കലാസാംസ്കാരിക വേദി ഈമാസം 16 ന് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന കോവിഡ്കാലത്ത് നടത്തിയ സ്വയം സമർപ്പിത സേവനപ്രവർത്തനത്തിനു ജില്ലിയിലെ പ്രമുഖർക്കു നൽകുന്ന പ്രതിഭ അവാർഡ് സമർപ്പണ ചടങ്ങ്  പ്രകാശനം ചെയ്തു സംസാരിക്കയായിരുന്നു സിബി തോമസ്  .

 കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും  ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറുമായ  അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു.  കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗം  ഹനീഫ പാറ, മജീദ് ത്തെരുവത്ത് , കെ. വി യൂസഫ് എന്നിവർ സംബന്ദിച്ചു.





No comments