JHL

JHL

ചെർക്കളയിൽ വീട് കുത്തിത്തുറന്ന് 28 പവൻ സ്വര്‍ണ്ണാഭരണവും 2050 രൂപയും കവർന്നു.

ചെർക്കള(www.truenewsmalayalam.com) : ചെർക്കളയിൽ വീട് കുത്തിത്തുറന്ന് ഇരുപത്തെട്ടേ മുക്കാല്‍ പവൻ സ്വര്‍ണ്ണാഭരണങ്ങളും 2050 രൂപയും കവർന്നു. 

ചെര്‍ക്കള ബേര്‍ക്കയ്‌ക്കടുത്തെ യൂസഫ്‌ മുഹമ്മദിന്റെ വീടാണ് കവർന്നത്. വീട്ടിന്റെ പൂട്ടു പൊളിച്ചു ഉള്ളില്‍ കടന്ന കവര്‍ച്ചാ സംഘം വീട്ടിന്റെ ഒരു മുറിയില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ ഉണ്ടായിരുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം.

രാത്രി ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തിയതു 12 മണിയോടെയായിരുന്നെന്നു  വീട്ടുകാർ പറയുന്നു. അപ്പോള്‍ വീട്ടില്‍ ഒരു കുഴപ്പവുമില്ലായിരുന്നു. അതിനു ശേഷമാണ്‌ കവര്‍ച്ചയെന്നു വീട്ടുകാര്‍ സംശയിക്കുന്നു. അതേ സമയം വീട്ടിനെക്കുറിച്ചു വ്യക്തമായ ധാരണയുള്ളവര്‍ കവര്‍ച്ചയ്‌ക്കു പിന്നിലുണ്ടോയെന്നും സംശയമുണ്ട്‌.

വിദ്യാനഗര്‍ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണമാരംഭിച്ചു.





No comments