JHL

JHL

ബൈക്കുകള്‍ കത്തി നശിച്ച നിലയില്‍.

മഞ്ചേശ്വരം(www.truenewsmalayalam.com) : ഉദ്യാവര്‍ ഫസ്റ്റ്‌ സിഗ്നലിനടുത്തു വീട്ടിനടുത്തു വച്ചിരുന്ന ബൈക്കുകള്‍ കത്തി നശിച്ച നിലയില്‍ കാണപ്പെട്ടു.

കൊച്ചിയില്‍ ഹോട്ടല്‍ വ്യാപാരിയായ ശംസുദ്ദീന്‍, ഇയാളുടെ സഹോദരനും മരവ്യാപാരിയുമായ ലത്തീഫ്‌ എന്നിവരുടെ ബൈക്കുകളാണ്‌ കത്തി നശിച്ചത്‌. ഇന്നു പുലര്‍ച്ചെയോടെ സാമൂഹ്യ വിരുദ്ധര്‍ ബൈക്കുകള്‍ കത്തിച്ചതാണെന്നു ലത്തീഫ്‌ പൊലീസിനെ അറിയിച്ചു. ശംസുദ്ദീന്‍ കൊച്ചിയിലാണ്‌. പൊലീസ്‌ അന്വേഷണമാരംഭിച്ചു.



No comments