JHL

JHL

ആകർഷണീയ വിലയിളവുമായി സുലഭ മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ് കുമ്പളയിൽ പ്രവർത്തനമാരംഭിച്ചു

കുമ്പള(www.truenewsmalayalam.com) : ആകർഷണീയ വിലയിളവുമായി സുലഭ മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ് വ്യാഴാഴ്ച കുമ്പളയിൽ പ്രവർത്തനമാരംഭിച്ചു. 
  1990 ൽ പഴം പച്ചക്കറി സാധനങ്ങളുമായി കുമ്പള ബദിയടുക്ക റോഡിൽ സിൻഡിക്കറ്റ് ബാങ്കിന് സമീപം വ്യാപാരം ആരംഭിച്ച സുലഭ മാർക്കറ്റ് കൂടുതൽ വിപുലീകരിച്ചാണ് സുലഭ മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ് എന്ന പേരിൽ പുനരാരംഭിക്കുന്നത്. പത്തു മുതൽ അമ്പതു ശതമാനം വരെ വിലക്കിഴിവിൽ വീട്ടാവാശ്യങ്ങൾക്കുള്ള എല്ലാ സാധനങ്ങളും ലഭ്യമാക്കുന്നു എന്നതാണ് സുലഭയുടെ പ്രത്യേകത.  മൊത്തവിൽപന നിരക്കിൽ ചില്ലറവിൽപനയെന്നതാണ് സുലഭയുടെ ഏറ്റവും വലിയ ആകർഷണീയത.

           കൊവിഡ് ചട്ടങ്ങൾ പാലിച്ചുകൊണ്ട് രാവിലെ പത്തു മണിക്കായിരുന്നു ഉദ്ഘാടനം. ഉദ്ഘാടനത്തോടനുബന്ധിച്ചും തുടർന്നുള്ള ദിവസങ്ങളിലും 2,000 രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു കിലോ പഞ്ചസാര തികച്ചും സൗജന്യമായി നൽകുമെന്ന് സ്ഥാപന നടത്തിപ്പുകാർ അറിയിച്ചു.





No comments