JHL

JHL

എസ്.എഫ്.ഐ. മാതൃകാ ക്ലാസ് മുറി പ്രതിഷേധം നടത്തി.

കാസർകോട്(www.truenewsmalayalam.com) : ജില്ലയിലെ കാമ്പസുകളിൽ എസ്.എഫ്.ഐ. മാതൃകാ ക്ലാസ് മുറി പ്രതിഷേധം നടത്തി.

എല്ലാ വിദ്യാർഥികൾക്കും വാക്സിൻ നൽകുക, വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ തുറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം .

ജില്ലാതല ഉദ്ഘാടനം പെരിയ കേന്ദ്രസർവകലാശാലയിൽ ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് പി.കെ.നിഷാന്ത് നിർവഹിച്ചു. എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് കെ.അഭിരാം അധ്യക്ഷനായി.

മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിൽ ജില്ലാ വൈസ് പ്രസിഡന്റ് വിനയ് കുമാർ, ചീമേനി എൻജിനീയറിങ് കോളേജിൽ ജില്ലാ സെക്രട്ടേറിയറ്റംഗം എം.ടി.സിദ്ധാർഥൻ, കയ്യൂർ ഐ.ടി.ഐ.യിൽ ഏരിയാ പ്രസിഡന്റ് കെ.പ്രണവ്, പള്ളിപ്പാറ ഐ.എച്ച്.ആർ.ഡി.യിൽ ജില്ലാ കമ്മിറ്റിയംഗം പ്രവിഷ, കുമ്പള ഐ.എച്ച്.ആർ.ഡി. കോളേജിൽ ജില്ലാ കമ്മിറ്റിയംഗം ഹക്കീം, സീതാംഗോളി ഐ.ടി.ഐ.യിൽ ഏരിയ സെക്രട്ടറി തൗഫീൽ, മുന്നാട് പീപ്പിൾസ് കോളേജിൽ ജില്ലാകമ്മിറ്റിയംഗം ബി.കെ.ഷൈജിന, എളേരി കോളേജിൽ ഏരിയ സെക്രട്ടറി അർജുൻ പ്ലാച്ചിക്കര, തൃക്കരിപ്പൂർ പോളിടെക്‌നിക്കിൽ ജില്ലാ കമ്മിറ്റിയംഗം അക്ഷയ് പിലിക്കോട്, രാജപുരം സെയ്‌ന്റ് പയസ് കോളേജിൽ ഏരിയാ ജോ. സെക്രട്ടറി ബിജീഷ്, ഉദുമ കോളേജിൽ ഏരിയ പ്രസിഡന്റ് കിരൺ കരിച്ചേരി, കാഞ്ഞങ്ങാട് നെഹ്രു കോളേജിൽ സംസ്ഥാന കമ്മിറ്റിയംഗം ജയനാരായണൻ, പെരിയ പോളിയിൽ ജില്ലാ വൈസ് പ്രസിഡന്റ് വിപിൻ കീക്കാനം, അംബേദ്കർ കോളേജിൽ ഏരിയ പ്രസിഡന്റ് സജിൻദാസ് എസ്.എൻ. പോളിയിൽ ജില്ലാ കമ്മിറ്റിയംഗം കെ.വി.ചൈത്ര എന്നിവർ ഉദ്ഘാടനം ചെയ്തു.





No comments