JHL

JHL

ഹൊസങ്കടി ജ്വല്ലറി കവർച്ച; ഒരു പ്രതി കൂടി അറസ്റ്റിൽ.

ഹോടങ്ങാടി : മഞ്ചേശ്വരം ഹൊസങ്കടിയിൽ ജ്വല്ലറി കവർച്ചാ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. 

കർണ്ണാടക സ്വദേശി മുഹമ്മദ്‌ റിയാസി(32) നെയാണ് കർണാടകയിലെ കുദ്രമുഖ് എന്ന സ്ഥലത്തു നിന്നും കാസറഗോഡ് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും മഞ്ചേശ്വരം ഇൻസ്‌പെക്ടർ സന്തോഷ്‌ കുമാറും ചേർന്ന് പിടികൂടിയത്.

 എസ് ഐ മാരായ സി.കെ ബാലകൃഷ്ണൻ, നാരായണൻ നായർ, അബുബക്കർ, എ എസ് ഐ ലക്ഷ്മി നാരായണൻ., ശിവകുമാർ, രാജേഷ്, ഓസ്റ്റിൻ തമ്പി, ഗോകുല, സുഭാഷ് ചന്ദ്രൻ, വിജയൻ. നിതിൻ സാരങ്, രഞ്ജിഷ്. സൈബർ സെൽ സിപി ഒ മനോജ്‌  എന്നിവർ സംഘത്തിലുണ്ടായിരുന്നു.





No comments