JHL

JHL

ഒരുക്കങ്ങൾ പൂർത്തിയായി: പുതുക്കിപ്പണിത മൊഗ്രാൽ ടൗൺ ഷാഫി ജുമാ മസ്ജിദ് ഉദ്ഘാടനം ഒക്ടോബർ 7ന് വെള്ളിയാഴ്ച 6.30ന്.


മൊഗ്രാൽ.മൊഗ്രാലിന്റെ ഹൃദയ ഭാഗത്ത് പുതുക്കിപ്പണിത മൊഗ്രാൽ ടൗൺ ഷാഫി ജുമാ മസ്ജിദ് പ്രാർത്ഥനയ്ക്കായി തുറന്ന് കൊടുക്കുന്നു. ഒരുക്കങ്ങൾ പൂർത്തിയായതായി ശാഫി ജുമാമസ്ജിദ് ഭാരവാഹികൾ കാസറഗോഡ് പ്രസ്സ് ക്ലബ്ബിൽ വിളിച്ച് ചേർത്ത പത്ര സമ്മേളനത്തിൽ അറിയിച്ചു.


ഈ വരുന്ന 2022ഒക്ടോബർ 7ന് 6.30ന് വെള്ളിയാഴ്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ബഹു: ജിഫ്രി മുത്തുകോയ തങ്ങൾ മഗ്‌രിബ് നമസ്കാരത്തിന് നേതൃത്വം നൽകി കൊണ്ട് പ്രാർത്ഥനയ്ക്കായി തുറന്നു കൊടുക്കും .തദവസരത്തിൽ ബഹു: കാസർകോട് ഖാസി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യാതിഥിയായി സംബന്ധിക്കും. ചടങ്ങിൽ സമസ്ത ഉപാധ്യക്ഷൻ ബഹു: യു എം അബ്ദുറഹ്മാൻ മൗലവി,കെ എസ് അലി തങ്ങൾ കുമ്പോൾ, ബഹു: സെയ്യദ് മദനി തങ്ങൾ മൊഗ്രാൽ, മൊഗ്രാൽ ടൗൺ ഷാഫി ജുമാ മസ്ജിദ് ഖത്തീബ് : സലാം വാഫി, പള്ളി ഇമാം റിയാസ് അശ്ശാഫി,സദർ മുഅല്ലിം ബിവി ഹമീദ് മൗലവി,മൊഗ്രാലിലെയും പരിസരപ്രദേശങ്ങളിലെയും ജുമാമസ്ജിദ് ഖ ത്തീബ്‌മാർ,ഇമാമുകൾ, ,ജനപ്രതിനിധികൾ,നാട്ടിലെ സാമൂഹ്യ- സാംസ്കാരിക -രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്ന് ജുമാമസ്ജിദ് പ്രസിഡണ്ട്‌ അബൂബക്കർ ഹാജി ലാൻഡ്മാർക്ക്, ജനറൽ സെക്രട്ടറി പി എ ആസിഫ്, ,ട്രഷറർ സി എച് അബ്ദുൽഖാദർ,ജോയിൻ സെക്രട്ടറി ബി എ മുഹമ്മദ് കുഞ്ഞി,എം എ അബ്ദുറഹ്മാൻ അക്ഷയ, എച് എം കരീം, എം പി അബ്ദുൽഖാദർ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.


എന്ന്,മൊഗ്രാൽ ശാഫി ജുമാ മസ്ജിദ് കമ്മിറ്റി

മൊഗ്രാൽ.


പ്രസി/,സെക്ര/ട്രഷറർ

No comments