JHL

JHL

പുഴയോരത്ത് അനധികൃതമായി കൂട്ടിയിരുന്ന 50 ടൺ മണൽ പിടികൂടി.

കുമ്പള(www.truenewsmalayalam.com) : പുഴയോരത്ത് അനധികൃതമായി കൂട്ടിയിരുന്ന 50 ടൺ മണൽ പൊലീസ്–റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടികൂടി. ഉജാർ ഉളുവാർ എന്ന സ്ഥലത്തു നിന്നാണു മണൽ പിടികൂടിയത്. ഇന്നലെ വൈകിട്ട് കുമ്പള പൊലീസിന്റെയും മഞ്ചേശ്വരത്തെ റവന്യു ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇതു പിടികൂടിയത്. പിടികൂടിയ മണൽ ലോറി കയറ്റി ലേലം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.

പുഴയിൽ നിന്നെടുക്കുന്ന മണൽ സൂക്ഷിക്കാൻ സ്ഥലം നൽകിയതിനും സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ വഴി നൽകിയതിനുമായി ലത്തീഫ്, അലി, മുഹമ്മദ്, അഷറഫ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. അനധികൃതമായി മണൽ കടത്തുന്നതിനും സൂക്ഷിക്കാനും റോഡിനുമായി സ്ഥലം നൽകിയവർക്കെതിരെ കേസെടുക്കുമെന്നു സിഐ പി.പ്രമോദ് പറഞ്ഞു




No comments