JHL

JHL

ഗോവിന്ദ പൈ കോളേജിനായി 5.50കോടി രൂപയുടെ സാങ്കേതികനുമതിയായതായി എകെഎം അഷ്‌റഫ്‌.

തിരുവനതപുരം(www.truenewsmalayalam.com) : മഞ്ചേശ്വരം ഗോവിന്ദപൈ ഗവൺമെന്റ് കോളേജിൽ ആധുനിക രീതിയിലുള്ള ലൈബ്രറി കെട്ടിട നിർമാണത്തിനും ലേഡീസ് ഹോസ്റ്റൽ നിർമാണത്തിനും കിഫ്‌ബിയിൽ ഉൾപ്പെടുത്തി അഞ്ചരക്കോടി രൂപയുടെ പ്രവൃർത്തിക്ക് സാങ്കേതികാനുമതി ലഭിച്ചതായി എകെഎം അഷ്റഫ് എംഎൽഎ അറിയിച്ചു.1220 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഇരു നില കെട്ടിടമാണ് ലൈബ്രറിക്കായി നിർമ്മിക്കുന്നത്.  മൂന്നു നില കെട്ടിടമാണ്ലേഡീസ് ഹോസ്റ്റലിനായി പണിയുന്നത് .

സർക്കാർ സ്ഥാപനമായ കെഎസ്ഐടിഐ ലിമിറ്റഡിനാണ്ക നിർവ്വഹണ ചുമതല. ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് ഉടൻതന്നെ പ്രവൃത്തി ആരംഭിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി എംഎൽഎ കൂട്ടിച്ചേർത്തു.





No comments