JHL

JHL

ഫാ​ഷ​ൻ ഗോ​ൾ​ഡ് നി​ക്ഷേ​പ ത​ട്ടി​പ്പ്; ഒ​ന്നാം പ്ര​തി ടി.​കെ. പൂ​ക്കോ​യ ത​ങ്ങ​ളെൾ ക്രൈം​ബ്രാ​ഞ്ച് ക​സ്​​റ്റ​ഡി​യി​ൽ.

കാ​ഞ്ഞ​ങ്ങാ​ട്(www.truenewsmalayalam.com) : ഫാ​ഷ​ൻ ഗോ​ൾ​ഡ് നി​ക്ഷേ​പ ത​ട്ടി​പ്പു​കേ​സി​ൽ 10 മാ​സ​െ​ത്ത ഒ​ളി​വി​നു​ശേ​ഷം ബു​ധ​നാ​ഴ്ച കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ ഒ​ന്നാം പ്ര​തി ടി.​കെ. പൂ​ക്കോ​യ ത​ങ്ങ​ളെ കോ​ട​തി ക്രൈം​ബ്രാ​ഞ്ച് ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. നാ​ല് ദി​വ​സ​ത്തേ​ക്കാ​ണ് ക​സ്​​റ്റ​ഡി​യി​ൽ വി​ട്ട​ത്. 17നു ​രാ​വി​ലെ 11ന്​ ​വീ​ണ്ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​ണം. റി​മാ​ൻ​ഡി​ലാ​യി​രു​ന്ന ത​ങ്ങ​ൾ ജാ​മ്യ​ത്തി​നു അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഈ ​അ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് തെ​ളി​വെ​ടു​പ്പി​നാ​യി ക്രൈം​ബ്രാ​ഞ്ച് വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​ത്.ജ്വ​ല്ല​റി ചെ​യ​ർ​മാ​നും മു​ൻ എം.​എ​ൽ.​എ​യു​മാ​യ എം.​സി. ഖ​മ​റു​ദ്ദീ​ൻ അ​റ​സ്​​റ്റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ന​വം​ബ​ർ ഏ​ഴു​മു​ത​ൽ ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു.

മ​ക​‍െൻറ സു​ഹൃ​ത്തു​വ​ഴി ഏ​ർ​പ്പാ​ടാ​ക്കി​യ നേ​പ്പാ​ളി​ലെ ഒ​ളി​യി​ട​ത്തി​ലാ​യി​രു​ന്നു ത​ങ്ങ​ൾ. ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി മൊ​യ്തീ​ന്‍കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൂ​ക്കോ​യ ത​ങ്ങ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും. ദു​ൈ​ബ​യി​ലു​ള്ള പൂ​ക്കോ​യ ത​ങ്ങ​ളു​ടെ മ​ക​ന്‍ ഹി​ഷാ​മി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ക്രൈം​ബ്രാ​ഞ്ച് സ​മ്മ​ര്‍ദം ശ​ക്ത​മാ​ക്കി. ഫാ​ഷ​ന്‍ ഗോ​ള്‍ഡ് നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ന്തേ​ര പൊ​ലീ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത 100 കേ​സു​ക​ളി​ലാ​ണ് പൂ​ക്കോ​യ ത​ങ്ങ​ളെ റി​മാ​ൻ​ഡ്​​ ചെ​യ്ത​ത്. സ്ഥാ​പ​ന​ത്തി​‍െൻറ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റാ​യ പൂ​ക്കോ​യ ത​ങ്ങ​ള്‍ക്കും, ജ്വ​ല്ല​റി​യു​ടെ ചെ​യ​ര്‍മാ​നും മു​ന്‍ എം.​എ​ല്‍.​എ​യു​മാ​യ എം.​സി. ഖ​മ​റു​ദ്ദീ​നു​മെ​തി​രെ 176 കേ​സു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്.





No comments