JHL

JHL

അതിർത്തി കടക്കാൻ ആർ.ടി.പി.സി.ആർ. പരിശോധന നിർബന്ധമാക്കിയത്തിനെതിരെ പ്രതിഷേധിച്ച് യു.ഡി.വൈ.എഫ്.

മഞ്ചേശ്വരം(www.truenewsmalayalam.com) : കേരളത്തിൽനിന്ന്‌ കർണാടകയിലേക്ക് പോകുന്നവർക്ക് ആർ.ടി.പി.സി.ആർ. പരിശോധന നിർബന്ധമാക്കിയ കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ തലപ്പാടിയിൽ പ്രതിഷേധം തുടരുന്നു. വെള്ളിയാഴ്ച യു.ഡി.വൈ.എഫ്. മഞ്ചേശ്വരം ഘടകത്തിന്റെ നേതൃത്വത്തിൽ കറുത്ത മാസ്ക് ധരിച്ച് പ്രതിഷേധിച്ചു.

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വെള്ളിയാഴ്ച തലപ്പാടി അതിർത്തി സന്ദർശിക്കുമെന്നറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാൽ മുഖ്യമന്ത്രി എത്തിയിരുന്നില്ല. തുടർന്ന് യു.ഡി.വൈ.എഫ്. പ്രവർത്തകർ അതിർത്തിയിൽ പ്രതിഷേധം നടത്തുകയായിരുന്നു. . സൈഫുള്ള തങ്ങൾ, ഹർഷദ് വൊർക്കാടി, സിദ്ദിഖ് മഞ്ചേശ്വരം, അബ്ദുല്ലത്തീഫ്, മുസ്തഫ ഉദ്യാവർ, റിയാസ് മൗലാന റോഡ്, ഇല്യാസ് കുഞ്ചത്തൂർ തുടങ്ങിയവർ പങ്കെടുത്തു.






No comments