JHL

JHL

മുഹിമ്മാത്ത് കുടുംബസംഗമം നടത്തി.

പുത്തിഗെ(www.truenewsmalayalam.com) : മുഹിമ്മാത്തിൽ ത്വാഹിർ തങ്ങൾ ഉറൂസിന് മുന്നോടിയായി കുടുംബസംഗമം നടത്തി. മുഹിമ്മാത്ത് ജനറൽ സെക്രട്ടറി ബി.എസ്.അബ്ദുള്ള കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം ചെയർമാൻ പള്ളങ്കോട് അബ്ദുൽഖാദർ മദനി അധ്യക്ഷനായി.

എസ്.വൈ.എസ്. സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ദേവർശോല അബ്ദുൾസലാം മുസ്‌ലിയാർ ക്ലാസെടുത്തു. മുനീറുൽ അഹ്ദൽ തങ്ങൾ, അബൂബക്കർ കാമിൽ സഖാഫി, ഉമർ സഖാഫി, അബ്ദുൾഖാദർ സഖാഫി, അബ്ദുൾ റഹ്‌മാൻ സഖാഫി, അഷ്‌റഫ് സഅദി, വൈ.എം.അബ്ദുൾ റഹ്‌മാൻ അഹ്‌സനി, പി.എസ്.ആറ്റക്കോയ തങ്ങൾ, ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ എന്നിവർ സംസാരിച്ചു.


No comments