JHL

JHL

ജാമിഅ ദാറുൽ ഹിക്മ സ്പോർട്സ് മീറ്റ് നടത്തി

കാസർകോട്(www.truenewsmalayalam.com) : ജാമിഅ ദാറുൽ ഹിക്മ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാന ദാനം ഐ.പി.എൽ താരം മുഹമ്മദ് അസ്ഹറുദ്ധീൻ നിർവഹിച്ചു.

ആത്മ വിശ്വാസത്തോടെ മഹത്തായ ലക്ഷ്യം മുന്നിൽ വെച്ച് പ്രവർത്തിക്കുമ്പോൾ അസാധ്യമെന്ന് തോന്നിക്കുന്ന പല കാര്യങ്ങളും കയ്യെത്തിപ്പിടിക്കാൻ നമുക്ക് സാധിക്കുമെന്ന് സമ്മാന ദാനം നിർവ്വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ജെ.ടി എച്ച് ഡയറക്ടർ അതീഖ് റഹ്‌മാൻ അൽ ഫൈദി മുഹമ്മദ് അസ്ഹറുദ്ധീന് സ്നേഹോപഹാരം നൽകി. ശേഷം കുട്ടികളുടെ അഭ്യർത്ഥന മാനിച്ച് വാദീ സഹറാൻ ഗ്രൗണ്ടിൽ അദ്ദേഹം ഓരോവർ ബാറ്റിംഗ് ചെയ്യുകയും ചെയ്തു.

സിറാജ് കിംഗ്, മുഹമ്മദ് ശാഹിദ് നദ്‌വി, മുഹമ്മദ് വസീം നദ്‌വി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

No comments