JHL

JHL

പി.സി. ജോർജ് നടത്തിയ വിദ്വേഷപ്രസംഗം; ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി.

കുമ്പള(www.truenewsmalayalam.com) : പി.സി. ജോർജ് നടത്തിയ വിദ്വേഷപ്രസംഗം മതനിരപേക്ഷ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവമായ ക്രിമിനൽ പ്രവൃത്തിയാണെന്നു ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ കുമ്പള ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കുമ്പള ടൗണിൽ പി.സി.ജോർജിന്റെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.

 മുൻ ജില്ലാ വൈസ് പ്രസിഡന്റ്‌  എ.സുബൈർ ഉദ്ഘാടനം ചെയ്തു, മേഖലാ  പ്രസിഡന്റ്‌ ഉദയകുമാർ അധ്യക്ഷനായി, ബ്ലോക്ക്‌ കമ്മിറ്റി അംഗം അബ്ബാസ് ജാഫർ സംസാരിച്ചു. ബ്ലോക്ക്‌  സെക്രട്ടറി നാസിറുദ്ദീൻ മലങ്കരെ സ്വാഗതം പറഞ്ഞു.



No comments