JHL

JHL

കാഞ്ഞങ്ങാട്ട് ലോഡ്ജുകൾ കേന്ദ്രികരിച്ചു മയക്കുമരുന്ന് വേട്ട: മൂന്ന് പേർ അറസ്റ്റിൽ


കാഞ്ഞങ്ങാട്: ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജുകൾ കേന്ദ്രികരിച്ചുകാഞ്ഞങ്ങാട് ഡി വൈ എസ് പി. ബാലകൃഷ്ണൻ നായരുടെയും എസ് ഐ കെ പി സതീശന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ

മയക്കുമരുന്നുമായി 3 പേർ പിടിയിൽ .

കരിവെള്ളൂർ കുണിയൻ റഹ്മാനിയ മാൻസിൽ

താജ് മുഹമ്മദ്‌ മകൻ 

ടി. മുഹമ്മദ്‌ സഫ്‌വാൻ

(24 ) ,ചെറുവത്തൂർ പയ്യങ്കി ആയിഷ മാൻസിൽ

യുസുഫ് മകൻ

എ സി.അബ്ദുൾ ഖാദർ ( 29 ),തൃക്കരിപ്പൂർ

സൗത്ത് എളമ്പച്ചി

വൾവക്കാട്.  

തെക്കെപുരയിൽ ഹൌസിൽ 

മുഹമ്മദ്‌ ഹനീഫ മകൻ 

ടി പി മുഹമ്മദ്‌ അഫ്സൽ

( 25 ) എന്നിവരെയാണ്

കോട്ടച്ചേരി കുന്നുമ്മലിലെ ലോഡ്ജിൽ നിന്നും അറസ്റ്റിലായത്. പ്രതികളിൽ നിന്ന്  

3.900ഗ്രാം എംഡി എം എയും മയക്കു മരുന്ന് വില്പന നടത്താൻ ഉപയോഗിച്ച 

കെ എൽ 60 എ 

 139 നമ്പർ ബുള്ളറ്റും കണ്ടെടുത്തു. പോലീസ് സംഘത്തിൽ എഎസ് ഐ അബുബക്കർ കല്ലായി, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ നികേഷ്, അജയൻ എന്നിവർ ഉണ്ടായിരുന്നു.

No comments