JHL

JHL

ജില്ലാ യൂത്ത് ഫുട്ബോൾ ചാംപ്യൻഷിപ്പ്; ഡബിളടിച്ച് സിറ്റിസൺ ഉപ്പള; അണ്ടർ -15 വിഭാഗത്തിലും കിരീടനേട്ടം; സംസ്ഥാന തല യോഗ്യതയും നേടി


കാസറഗോഡ്; കാസറഗോഡ് ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ കാസറഗോഡ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ കാസറഗോഡ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ചു നടന്ന ജില്ലാ യൂത്ത് ഫുട്ബോൾ ചാംപ്യൻഷിപ്പ് അണ്ടർ-15 വിഭാഗത്തിലും കിരീടം നേടി സിറ്റിസൺ ഉപ്പള അപൂർവ്വ നേട്ടം കരസ്ഥമാക്കി. ഇന്നലെ നടന്ന ഫൈനലിൽ തൃക്കരിപ്പൂർ ഫുട്ബോൾ അക്കാദമിയെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇരട്ട നേട്ടം കൈവരിച്ചത്. ഫൈനലിൽ സിറ്റിസൺ ഉപ്പളക്ക് വേണ്ടി അഫാഫ് മൂന്നും റൈഹാൻ, റംഷാദ്, ലാസിം എന്നിവർ ഓരോ ഗോൾ വീതവും നേടി.


ഫൈനലിലെ മികച്ച കളിക്കാരനായി സിറ്റിസൺ ഉപ്പളയുടെ റൈഹാനെയും ടൂർണമെന്റിലെ മികച്ച കളിക്കാരനായി സിറ്റിസൺ ഉപ്പളയുടെ അഫാഫിനെയും മികച്ച ഡിഫന്ററായി സിറ്റിസൺ ഉപ്പളയുടെ ഷിഫാസിനെയും മികച്ച ഗോൾകീപ്പറായി സിറ്റിസൺ ഉപ്പളയുടെ മെഹ്താബിനെയും തിരഞ്ഞെടുത്തു.


ഇതോടെ സിറ്റിസൺ ഉപ്പളയുടെ അണ്ടർ -15 ടീമും സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. നേരത്തെ അണ്ടർ-13 ടീം ജില്ലാ ചാമ്പ്യന്മാരായി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയിരുന്നു.

No comments