JHL

JHL

പള്ളികൾ ധാർമിക മുന്നേറ്റത്തിന്റെ കേന്ദ്രങ്ങൾ ആവണം : സയ്യിദ് ജിഫ്രി തങ്ങൾ


ദേലംപാടി : മസ്ജിദുകൾ ധാർമികമുന്നേറ്റത്തിന്റെ കേന്ദ്രങ്ങളാകണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പുതുക്കിപ്പണിത മയ്യള സാലത്തടുക്കയിലെ ബിലാൽ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്ത് പ്രസിഡന്റ് കെ.എസ്.മുഹമ്മദ് ഹാജി അധ്യക്ഷനായി. ഹനീഫ് ഹുദവി ദേലംപാടി മുഖ്യപ്രഭാഷണം നടത്തി. കീച്ചേരി അബ്ദുൽഗഫൂർ മൗലവി മതപ്രഭാഷണം നടത്തി. അബ്ദുൽ ഹക്കീം തങ്ങൾ, ജലാലുദ്ദീൻ തങ്ങൾ കുന്നുങ്കൈ, ഹാഷിം ദാരിമി ദേലംപാടി, ജില്ലാപഞ്ചായത്തംഗം പി.ബി.ഷെഫീഖ്, ഫോറിൻ മുഹമ്മദ് ആലൂർ, മൊയ്തു മൗലവി ചെർക്കള, കെ.ബി.മുഹമ്മദ്, കെ.ബി.എം.ഷെരീഫ് എന്നിവർ സംസാരിച്ചു.

No comments