JHL

JHL

ഉപരിപഠനം : കൊറഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം


കാസർകോട് : ജില്ലാപഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ വികസനവകുപ്പ് നടപ്പാക്കുന്ന പദ്ധതിയിൽ കൊറഗ വിഭാഗത്തിലെ പത്താംതരം വിജയിച്ച യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. തലശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ടി.ടി.എഫ്. എന്ന സ്ഥാപനം നടത്തുന്ന സി.എൻ.സി. ഓപ്പറേറ്റർ വെർട്ടിക്കൽ മെഷിനിങ് സെന്റർ, സി.എൻ.സി. ഓപ്പറേറ്റർ ടേർണിങ് എന്നീ കോഴ്‌സുകളിലാണ് ഉപരിപഠനാവസരം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസമുൾപ്പെടെ എല്ലാ ചെലവുകളും ജില്ലാപഞ്ചായത്ത് അനുവദിക്കും. താത്പര്യമുള്ളവർ ഒക്ടോബർ 10-നകം അനുബന്ധ രേഖകൾ സഹിതം കാസർകോട് ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 04994 255466

No comments