JHL

JHL

മംഗളൂറു ഉപ്പിനങ്കടി ദേശീയ പാതയിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു.

മംഗളൂരു(www.truenewsmalayalam.com) : ഉപ്പിനങ്കടി ദേശീയ പാതയിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു.

ഹിർത്തടുക്ക സ്വാദേശി പരേതനായ അഷ്‌റഫിന്റെ ഭാര്യ ഖദീജ(44)യാണ് മരിച്ചത്. ഇവരുടെ മകൻ ആറാം ക്ലാസ്സ് വിദ്യാർത്ഥിയായ അൽത്താഫ്(12) സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു.

ഖദീജ ഉമ്മയുടെ മറ്റൊരു മകൻ ടി മുഹമ്മദ് അസ്റാർ എന്ന ആശിഖ് (23), ഡ്രൈവർ സിദ്ദിഖ് (34) എന്നിവർ ഗുരുതര പരിക്കുകളോടെ മംഗ്ളുറു ആശുപത്രിയിൽ ചികിത്സയിലാണ്.

ഉപ്പിനങ്കടിയിൽ ബസിറങ്ങി ഓടോറിക്ഷയിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി ഓടോറിക്ഷയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.





No comments