JHL

JHL

തളങ്കര ബാങ്കോട് നിന്നും കാണാതായ ഗർഭിണിയായ യുവതി മാലിക്ക് ദീനാർ പള്ളികുളത്തിൽ മരിച്ച നിലയിൽ.

തളങ്കര(www.truenewsmalayalam.com) : ബാങ്കോട് നിന്നും ചൊവ്വാഴ്ച 6 മണി മുതൽ കാണാതായ ഗർഭിണിയായ യുവതിയെ മാലിക്ക് ദീനാർ പള്ളികുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

തളങ്കര ബാങ്കോട്ടെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന  ഖാലിദിന്റെയും സുബൈദയുടെയും മകൾ ഫമീദ (28)യാണ് തളങ്കരയിൽ ഒരു കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫമിദ 8 മാസം ഗർഭിണിയാണ്.

 മുംബൈ സ്വദേശി റസൂലുമായി  ഒരു വർഷം മുൻപാണു വിവാഹിതയായത്. സഹോദരങ്ങൾ.ഫരീദ,ഫസലു, ഫൈസൽ.





No comments