JHL

JHL

മംഗളൂരുവിൽ ഗുർപൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ ഗുർപൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം ബൈലുപ്പേട്ടയിൽ കണ്ടെത്തി.

വാമഞ്ചൂർ സ്വദേശി മുന്ന എന്ന യോഗിഷ്(31) എന്നയാളുടെ മൃതദേഹമാണ് വെള്ളിയാഴ്ച ബൈലുപ്പേട്ടയിലെ മസ്ജിദിന് സമീപം പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

ഡിസംബർ എട്ടിന് ബുധനാഴ്ച വൈകുന്നേരമാണ് യോഗീഷിനെ കാണാതായത്. ഗുർപൂർ പാലത്തിൽ നിന്നാണ് ഇയാളുടെ ബൈക്കും ചെരിപ്പും കണ്ടെത്തിയത്. ഈ സൂചനകളുടെ അടിസ്ഥാനത്തിൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും, ബജ്‌പെ പോലീസും, നാട്ടുകാരും കൂടി തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല.

ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു യോഗിഷ്. 





No comments