JHL

JHL

സംസ്ഥാന സർക്കാരിന്റെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ച് ബി.എം.എസ്. ജില്ലാ കമ്മിറ്റി ധർണ നടത്തി.

കാസർകോട്(www.truenewsmalayalam.com) : സംസ്ഥാന സർക്കാരിന്റെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ച് ബി.എം.എസ്. ജില്ലാ കമ്മിറ്റി ധർണ നടത്തി.
സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കുക, പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്‌.ടി.യിൽ ഉൾപ്പെടുത്തുക, വിലക്കയറ്റം തടയാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. സംസ്ഥാന സെക്രട്ടറി പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി. ബാലകൃഷ്ണൻ അധ്യക്ഷനായി.

എൻ.ജി.ഒ. സംഘ് ജില്ലാ പ്രസിഡന്റ് വിജയൻ, കെ.എസ്.ടി.ഇ.എസ്. സംസ്ഥാന സെക്രട്ടറി മണികണ്ഠൻ, കെ.വി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് കൃഷ്ണൻകുട്ടി, ബി.പി.ഇ.എഫ്. ജില്ലാ പ്രസിഡന്റ് നാരായണൻ കൊട്ടോടി, ബി.എം.എസ്.ആർ.എ. ജില്ലാ പ്രസിഡന്റ് മനീഷ്, പി. മുരളീധരൻ, എം.കെ. രാഘവൻ, ഗോവിന്ദൻ മടിക്കൈ, ടി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.





No comments