JHL

JHL

വിടപറഞ്ഞത് കാൽപ്പന്ത് കളിയെ ജീവവായുവാക്കിയ കാരണവർ.

മൊഗ്രാൽ(www.truenewsmalayalam.com) :  വിടപറഞ്ഞത് കാൽപ്പന്ത് കളിയെ ജീവവായുവാക്കിയ കാരണവരാണെന്ന് മൊഗ്രാൽ സ്പോർട്സ് ക്ലബ്‌ സംഘടിപ്പിച്ച കുത്തിരിപ്പ് മുഹമ്മദ്‌ അനുശോചന യോഗം അഭിപ്രായപ്പെട്ടു. മൊഗ്രാൽ ടൗണിൽ ചേർന്ന അനുശോചന യോഗത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

ഫുട്ബോളിന്റെ ഈറ്റില്ലമായ മൊഗ്രാലിൽ നിന്ന് നിരവധി താരങ്ങളെ ഉന്നതങ്ങളിലേക്ക് വാർത്തെടുക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുകയും ഫുട്ബാളിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് സംസ്ഥാനത്തുടനീളം ശ്രദ്ധപിടിച്ച് പറ്റുകയും ചെയ്ത കുത്തിരിപ്പ് മുഹമ്മദിന്റെ വിയോഗം നാടിനും ഫുട്ബോൾ മേഖലയ്ക്കും തീരാ നഷ്ടമാണെന്ന് യോഗത്തിൽ സംസാരിച്ചവർ ഒരേ സ്വരത്തിൽ പറഞ്ഞു.

എം മാഹിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ അംഗം റിയാസ് മൊഗ്രാൽ,

സെഡ്. എ മൊഗ്രാൽ,

ടി.എം ശുഹൈബ്, 

എം എ ഹമീദ് സ്പിക്, 

സി.എം ഹംസ, എം.എ അബ്ദുൾറഹ്മാൻ സുർത്തിമുല്ല, ഹമീദ് ഗോളി, കെ.എ അബ്ദുൾറഹ്മാൻ, എം.എ മൂസ, മുഹമ്മദ് സ്മാർട്ട്‌,   ടി.കെ ജാഫർ, കെ.എം മുഹമ്മദ്, സിദ്ദീഖ് റഹ്മാൻ, റിയാസ് കരീം,

മുഹമ്മദ് അബ്‌കോ, ഗഫൂർ പെർവാഡ്, ഹമീദ് പെർവാഡ് പ്രസംഗിച്ചു. ക്ലബ് പ്രസിഡണ്ട് അൻവർ അഹ്‌മദ്‌ സ്വാഗതവും ബി. എം ഇർഫാൻ നന്ദിയും പറഞ്ഞു.





No comments