JHL

JHL

ഹൃദ്യമായ കലാവിരുന്നുമായി 'മുസാബഖ' സമാപിച്ചു.

കുമ്പള(www.truenewsmalayalam.com) : സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന 'മുസാബഖ'യുടെ ഭാഗമായി ആരിക്കാടി റെയ്ഞ്ച് കമ്മിറ്റി കളത്തൂരിൽ സംഘടിപ്പിച്ച

മുസാബഖ സമാപിച്ചു.

    റെയ്ഞ്ചിനു കീഴിലെ വിവിധ മദ്രകളിൽ നിന്ന് നൂറു കണക്കിന് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാ സാഹിത്യ മത്സരങ്ങൾ അരങ്ങേറി. റെയ്ഞ്ച് തലത്തിൽ ആതിധേയരായ ഇസ്സത്തുൽ ഇസ്ലാം മദ്‌റസ കളത്തൂർ ഓവറോൾ ചാമ്പ്യന്മാരായി. നുസ്റത്തുൽ ഇസ്ലാം മദ്റസ ബംബ്രാണ രണ്ടാം സ്ഥാനം കരസ്ഥമാക്കി. നൂറുൽ ഹുദാ മദ്രസ കൊടിയമ്മയ്ക്കാണ് മൂന്നാം സ്ഥാനം.

മുഅല്ലിം വിഭാഗത്തിൽ, താഴെ കൊടിയമ്മ മുനവ്വിറുൽ ഇസ്ലാം മദ്റസ ഓവറോളും, ഖുവ്വത്തുൽ ഇസ്ലാം മദ്റസ കുമ്പോൽ റണ്ണേഴ്സ് അപ്പും നേടി.

       ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായ ഉളുവാർ റൗളതുൽ ഉലൂം മദ്റസ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. സമസ്ത മുഫദിസ് ഹംസ ഫൈസി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.  സുബൈർ നിസാമി അധ്യക്ഷത വഹിച്ചു. സയ്യിദ് എൻ.പി.എം. ശറഫുദ്ദീൻ അൽ -ഹാദി റബ്ബാനി തങ്ങൾ പ്രാർത്ഥന നടത്തി.

   അബൂബക്കർ സാലൂദ് നിസാമി,   ഐ.കെ.അബ്ദുല്ല, ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ഹാജി, സ്വാഗത സംഘം ചെയർമാൻ മുഹമ്മദ് കുഞ്ഞി ആറോളി, പി. എച്. അസ്ഹരി, അബ്ദുൽ ഖാദർ മുസ്ലിയാർ വിൽറോഡി, അബൂബക്കർ സിദ്ദീഖ് ദാരിമി, യൂസുഫ് ഹാജി കോഹിനൂർ,

ജമാ അത്ത് സെക്രട്ടറി റിസ്വാൻ, അബ്ദുൽ റഹ്മാൻ ഹാജി ബെദ്റോഡി തുടങ്ങിയവർ സംബന്ധിച്ചു. 





No comments