JHL

JHL

കുമ്പള ബ്ലോക്കിലെ ഡിവൈഎഫ്ഐ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി.

കുമ്പള(www.truenewsmalayalam.com) :ഡിവൈഎഫ്ഐയുടെ കുമ്പള ബ്ലോക്കിലെ യൂണിറ്റ് സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമായി.പുത്തിഗെ യൂണിറ്റ് സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ സഭീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നസീൽ അധ്യക്ഷത വഹിച്ചു. ബ്ലോക്കിലെ യുണിറ്റ് സമ്മേളനങ്ങൾ ജനുവരി 24 ഓടെ പൂർത്തീകരിക്കും. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പ്രദീപ് കുമാർ, മേഖലാ സെക്രട്ടറി മജീദ് എം. എച്, പ്രസിഡണ്ട് അബ്ദുൽ ഹകീം  എന്നിവർ പങ്കെടുത്തു.
സെക്രട്ടറി അനീഷ് സ്വാഗതം പറഞ്ഞു.

 ബംബ്രാണ യൂണിറ്റ് സമ്മേളനം ബ്ലോക്ക് സെക്രട്ടറി നസറുദ്ദീൻ മലങ്കരെ ഉദ്ഘാടനം ചെയ്തു.

യുണിറ്റ് പ്രസിഡന്റ് ഇർഷാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കേബീർ സ്വാഗതം പറഞ്ഞു. മേഖലാ സെക്രട്ടറി വിനോദ്, പ്രസിഡന്റ് റൗഫ്, രവി ഉജാർ എന്നിവർ പങ്കെടുത്തു.ഖണ്ഡിക യൂണിറ്റ് സമ്മേളനം ബ്ലോക്ക് വൈസ് പ്രസിഡണ്ട് പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.





No comments