JHL

JHL

മംഗളൂരുവിൽ ഒരാഴ്ച പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം, രണ്ടു പേർ പിടിയിൽ.

കുന്ദാപ്പൂർ(www.truenewsmalayalam.com) : മംഗളൂരു കുന്ദാപ്പൂർ മുച്ചാട്ടിൽ പാലത്തിന് സമീപം കുറ്റിക്കാട്ടിൽ ഒരാഴ്ച പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കേസിൽ രണ്ടു പേർ പിടിയിൽ. കുഞ്ഞിന്റെ മാതാപിതാക്കളായ സതീഷ് പൂജാരി (43), രാധിക (40) എന്നിവരാണ് പിടിയിലായത്.
ഇരുവരും ഒരു വർഷം മുമ്പ് രഹസ്യമായി വിവാഹിതരാവുകയായിരുന്നു. ഹാലാഡിയിലെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞിന് ജന്മം നൽകിയത്. പിന്നീട് കുഞ്ഞിനെ വേണ്ടെന്ന് തീരുമാനിക്കുകയും ശേഷം കുഞ്ഞിനെ ബാഗിലാക്കി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയുമായിരുന്നു. ഹെബ്രിക്ക് സമീപം കുച്ചുരു എസ്റ്റേറ്റിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. 

ഡിസംബർ ഒന്നിന് പുലർച്ചെ 4.30 ഓടെ മുച്ചാട്ടിലെ പാലത്തിന് സമീപമുള്ള റോഡരികിലെ കുറ്റിക്കാട്ടിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ട ഒരു സ്ത്രീയാണ് കുഞ്ഞിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്തി കുന്താപൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.





No comments