JHL

JHL

സി.പി.ഐ.എം കുമ്പള ഏരിയ സമ്മേളനത്തിന്റെ ഭാഗമായി യുവജന വിദ്യാർത്ഥി സംഗമം നടത്തി.

സീതാംഗോളി(www.truenewsmalayalam.com) : ഡിസംബർ 15,16 തീയ്യതികളിൽ നീർച്ചാലിൽ വെച്ച് നടക്കുന്ന കുമ്പള ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സീതാംഗോളിയിൽ വെച്ച് യുവജന വിദ്യാർത്ഥി സംഗമം നടത്തി. പരിപാടി ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ:എം ഷാജർ ഉദ്ഘാടനം ചെയ്തു. നാസർ കോളായി പ്രസംഘം നടത്തി.
ഏരിയാ കമ്മിറ്റി അംഗം പി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം പി രഘുദേവൻ മാസ്റ്റർ, എം ശങ്കർ റൈ,ഏരിയാ സെക്രട്ടറി സി.എ സുബൈർ, ഡി.വൈ.എഫ്‌.ഐ ബ്ലോക്ക്‌ സെക്രട്ടറി നാസിറുദ്ധീൻ മലങ്കരെ, എസ്.എഫ്‌.ഐ ജില്ലാ കമ്മിറ്റി അംഗം അബ്ദുൽ ഹകീം,ഡി എൻ രാധാകൃഷ്ണൻ,ഡി സുബ്ബണ്ണ ആൾവ്വ, ബി ശോഭ എന്നിവർ സംസാരിച്ചു.




No comments