JHL

JHL

നിർമാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം; സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മാർച്ച് നടത്തി.


കാസർകോട്(www.truenewsmalayalam.com) : നിർമാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മാർച്ച് നടത്തി.
പോലീസ്-റവന്യൂ ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കുക, അർഹതപ്പെട്ടവർക്ക് ഖനന പെർമിറ്റ് നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് കളക്ടർ, ജില്ലാ പോലീസ് മോധാവി, ജില്ലാ ജിയോളജി ഓഫീസർ എന്നിവർക്ക് നിവേദനം നൽകി. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി ടി.കെ. രാജൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് സാബു അബ്രഹാം അധ്യക്ഷനായി. കാറ്റാടി കുമാരൻ, വി.വി. പ്രസന്നകുമാരി, കെ. ഭാസ്കരൻ, എം.വി. ചന്ദ്രൻ, കെ. കുഞ്ഞിരാമൻ, വി. ശശി, മോഹനൻ, പി. നാരായണൻ, പി. മണി മോഹനൻ എന്നിവർ സംസാരിച്ചു.





No comments