JHL

JHL

14.4 കർണ്ണാടക മദ്യവുമായി കയ്യാർ സ്വദേശി പിടിയിൽ.

കയ്യാർ(www.truenewsmalayalam.com) : 14.4 ലിറ്റർ കർണ്ണാടക മദ്യവുമായി കയ്യാർ സ്വദേശി പിടിയിൽ. കയ്യാർ മണ്ടെക്കാപ്പ് സ്വദേശി ജോൺ ജോസഫ് മന്തെരോ(52) എന്നയാളെയാണ് ഇൻസ്‌പെക്ടർ എ.അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ജോസഫ് മന്തെരോയുടെ വിറകുപുരയിൽ നിന്നാണ് 180 മില്ലിയുടെ 80 കുപ്പികളിലായി സൂക്ഷിച്ച കർണ്ണാടക മദ്യം പിടികൂടിയത്.ഇയാൾ മുൻ അബ്കാരി കേസുകളിലും പ്രതിയാണ്.

പി.ഒ. ദിവാകരൻ, സി.ഇ.ഓ മാരായ പി.കെ. ബാബുരാജൻ, പി. സുധീഷ്, എം.എം. അഖിലേഷ്, ഡബ്ള്യു സി ഇ ഒ ശുഭ, ഐ.ബി. പി.ഒ ബാബു പ്രസാദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.



No comments