JHL

JHL

"ബാബരി മസ്ജിദ് അടഞ്ഞ അദ്ധ്യായമല്ല" വെൽഫെയർ പാർട്ടി

കാസറഗോഡ്(www.truenewsmalayalam.com) : ബാബരി മസ്ജിദ് അടഞ്ഞ അദ്ധ്യായമല്ല, മധുര മസ്ജിദിലേക്കും സംഘ് പരിവാറിൻ്റ കൈകൾ നീണ്ടു വരുമ്പോൾ ശക്തമായ ചെറുത്ത് നിൽപ് ഉണ്ടാവേണ്ട ഓർമ്മ ദിനമാണ് ഡിസംബർ ആറ് എന്നും വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് മുത്തലിബ് പറഞ്ഞു.
ബാബരി മസ്ജിദ് മധുരയിൽ ആവർത്തിക്കാൻ അനുവദിക്കില്ല എന്ന പ്രമേയവുമായി ബാബരി ദിനത്തിൽ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി കാസറഗോഡ് ബസ് സ്റ്റാൻ്റ്ൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡൻ്റ് സി എച്ച് ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ട്രഷറർ അമ്പുഞ്ഞി തലക്കളായ്, സുബൈർ പടുപ്പ്, ഹമീദ് കക്കണ്ടം, സാഹിദ ഇല്യാസ്, യൂസുഫ് ചെമ്പരിക്ക, കെ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി കെ അഷ്റഫ് സ്വാഗതവും പി കെ അബ്ദുല്ല നന്ദിയും പറഞ്ഞു.





No comments